Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ളക്കേസിൽ...

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് – രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്ത്രിയുടെ അറസ്റ്റ് ചെയ്തത് ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയോണോ എന്ന് സംശയമുണ്ട്. സിപിഎമ്മിന്റെയും കോൺ​ഗ്രസിന്റെയും ദേവസ്വംമന്ത്രിമാരെ സംരക്ഷിക്കാനുള്ള ശ്രമമാണോ ഇവിടെ നടക്കുന്നത്.

ശബരിമലയിലെ സ്വർണം സംരക്ഷിക്കാനുള്ള ഉത്തരാവദിത്തം ദേവസ്വം ബോർഡിനും അതിന്റെ മന്ത്രിക്കുമാണ്. അപ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നത് പ്രധാന ചോദ്യം. സംഭവം പുറത്തുവന്നതിന് ശേഷം ആദ്യം മുതൽ സിപിഎമ്മും കോൺ​ഗ്രസും സ്വന്തക്കാരെ രക്ഷിക്കാൻ പരിശ്രമിക്കുകയാണ്.

ശബരിമല സ്വർണക്കൊള്ളയുടെ പിന്നിൽ വലിയ രാഷ്‌ട്രീയ ​ഗൂഢാലോചനയുണ്ട്. സിപിഎം-കോൺ​ഗ്രസ് കുറുവാ സംഘമാണ് കൊളളയ്‌ക്ക് പിന്നിലുള്ളതെന്നും രാജീവ് ചന്ദ്രശേഖർ വാ‍ർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോ ഇന്ന് തുടങ്ങി

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയിൽ പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ആരംഭിച്ചു. തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന...

വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ കുറച്ചു

കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ...
- Advertisment -

Most Popular

- Advertisement -