തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് നിയോഗിതനായ രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 2 മണിയോടെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി സംസ്ഥാന വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി മുമ്പാകെ സമർപ്പിച്ചത്. വൈകിട്ടോടു കൂടി സൂക്ഷ്മ പരിശോധന നടന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് 24ന് രാവിലെ 11 മണിക്ക് കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി മുരളിധരൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.