തിരുവല്ല: കിഴക്കുംമുറി780 -ാം നമ്പർ എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള രാമായണ പാരായണം സമാപന സമർപ്പണം കരയോഗം പ്രസിഡൻറ് ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻറ് ശ്രീജ വി നായർ അധ്യക്ഷത വഹിച്ചു.
വനിതാ സമാജം സെക്രട്ടറി ശ്രീലത രാജേന്ദ്രൻ, കെ എ അജിത്ത്, ധർമ്മചന്ദ്രൻ പിള്ള, മോഹൻകുമാർ തോട്ടകത്ത്, നാരായണപണിക്കർ ,സുമ ഹരിദാസ്, തങ്കമണി ഉണ്ണി കൃഷ്ണൻ,അംബിക അനിഴകുമാർ,ഗീതാ വി നായർ എന്നിവർ പങ്കെടുത്തു.






