Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsരമേശ് ചെന്നിത്തലയുടെ...

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി തിരുവല്ല  പെരിങ്ങരയിൽ

തിരുവല്ല: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി തിരുവല്ല  പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി കോളനിയിൽ ജനുവരി 1 ന് നടക്കും.ആദിവാസി-പട്ടികജാതി കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി  രമേശ് ചെന്നിത്തല 2011 ൽ ആരംഭിച്ചതാണ്  ഗാന്ധിഗ്രാമം പരിപാടി. 

രാവിലെ എട്ടു മണിക്ക് കോളനിയിലെത്തുന്ന അദ്ദേഹം ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും അവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. തുടർന്ന്  പുതുവർഷാരംഭം  മുണ്ടപ്പള്ളി  കോളനി നിവാസികളുമൊത്ത് ആഘോഷിക്കും. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ചെയർമാനായും വർഗ്ഗീസ് മാമ്മൻ ജനറൽ കൺവീനറായും ഈപ്പൻ കുര്യൻ കൺവീനറായും റോജി കാട്ടാശ്ശേരി ചീഫ് കോർഡിനേറ്ററുമായ സംഘാടക സമിതി രൂപീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം:മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഹൗൺസ്ലോ നിവാസിയായ ഇന്ദർപാൽ സിംഗ് ഗാബയാണ് അറസ്റ്റിലായത്. 2023 മാർച്ച് 19,22 തീയതികളിലായി നടന്ന സംഭവങ്ങൾ ഉദ്യോ​ഗസ്ഥർക്കു നേരെ...

കൊച്ചിയിൽ ബസ് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി : കൊച്ചി മാടവനയിൽ ബസ് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്.ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിൽ ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ രാവിലെ...
- Advertisment -

Most Popular

- Advertisement -