കൊച്ചി : ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നും അതിജീവിത ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ നിവിൻ കൃത്യം ചെയ്ത സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. എന്നാൽ മറ്റു പ്രതികൾക്കെതിരായ അന്വേഷണം തുടരും. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി.