തിരുവല്ല : മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി .തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത് . ഇതോടെ രാഹുൽ റിമാൻഡിൽ തുടരും.ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയത്. ജാമ്യത്തിനായി രാഹുൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് സൂചന.

ബലാത്സംഗ കേസ് : രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല





