തിരുവനന്തപുരം : ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് ആരംഭിച്ച കടയടപ്പ് സമരം റേഷന്‍ വ്യാപാരികള്‍ പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. വ്യാപാരികളുടെ വേതനവർധന സംബന്ധിച്ച റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം മാർച്ച് മാസത്തോടെ തീരുമാനമെടുക്കാമെന്നും ധാരണയായി. തുടർന്നാണ് അനിശ്ചിതകാലം സമരം പിൻവലിച്ചത്.
