Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവിശ്വകർമ്മ ജനമുന്നേറ്റ...

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് 29 ന് തിരുവല്ലയിൽ സ്വീകരണം

തിരുവല്ല :വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് മാർച്ച് 29 ന് തിരുവല്ലയിൽ വി. എസ്. എസ് താലൂക് യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു . വിശ്വകർമ്മ ജനതയുടെ അവകാശ പോരാട്ടങ്ങൾക്കായി വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 2 ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണക്ക് മുന്നോടിയായിയാണ് വി. എസ്. എസ് സംസ്ഥാന നേതാക്കൾ നയിക്കുന്ന കാസറഗോഡ് നിന്നും തിരുവനന്തപുരം വരെയുള്ള വാഹന പ്രചരണ ജാഥനടക്കുന്നത് .29 ന് വൈകിട്ട് 3 മണിക്ക് വിഎസ് എസ് തിരുവല്ല താലൂക് യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ടയുടെ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തു നിന്ന് തുടങ്ങുന്ന സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും പ്രചരണയാത്രയും തിരുവല്ല ടൗൺ വഴി കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വി. എസ്. എസ് ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേ നടയിൽ  ഭക്തർ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേനടയിൽ  ഭക്തരുടെ നേതൃത്വത്തിൽ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു. ആചാരലംഘനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്രീവല്ലഭൻ സദ്ബുദ്ധി പകരട്ടെയെന്ന പ്രാർഥനയോടെ ഭക്തർ ഒന്നുചേർന്ന് ഘോഷയാത്രയായി  പള്ളിവേട്ടയാലിനു പ്രദക്ഷിണം ചെയ്ത് ...

നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി

കോട്ടയം : കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി.  പാറശ്ശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്നുള്ള...
- Advertisment -

Most Popular

- Advertisement -