Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ട സ്ഫോടനം...

ചെങ്കോട്ട സ്ഫോടനം : രാജ്യത്തെ കോഫി ഷോപ്പ് ശൃംഖലകളെ കേന്ദ്രീകരിച്ച് സ്ഫോടനം നടത്താൻ പദ്ധതിയിട്ടു

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട സംഘം രാജ്യവ്യാപകമായ ഭീകരാക്രമണ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‍ലെറ്റുകളിൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു .ഇതിനായി ദില്ലിയിലെയും മറ്റു നഗരങ്ങളിലെയും കോഫി ഷോപ്പുകൾ ലക്ഷ്യമിട്ടു.ഗാസയിലെ ഇസ്രായേൽ സൈനിക നടപടിക്ക് സ്ഫോടനങ്ങളിലൂടെ മറുപടി നൽകുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത് .

ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താൻ സംഘത്തിലെ ചിലർ ആവശ്യപ്പെട്ടു .കഴിഞ്ഞ 4 വർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ കുറ്റപത്രം ഉടൻതന്നെ എൻ.ഐ.എ കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസിയുടെ പുതിയ  ബസുകള്‍  നിരത്തിലിറങ്ങും: ഓണ സമ്മാനമെന്ന് മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസി പുതിയതായി വാങ്ങിയ  സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓണത്തിന് നിരത്തിലിറങ്ങും. യാത്രക്കാർക്കുള്ള ഓണ സമ്മാനമായി ബസുകൾ നിരത്തിലിറങ്ങുതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പുതിയതായി എത്തിയ ബസുകൾ...

ശബരിമലയില്‍ എത്തിയത് 50 ലക്ഷത്തിനടുത്ത് തീര്‍ഥാടകര്‍

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 17 രാത്രി ഏഴു വരെ പമ്പ വഴി സന്നിധാനത്ത് എത്തിയത് 49,21,401 ഭക്തര്‍. സുഖദര്‍ശനം ലഭിച്ച സന്തോഷത്തോടെയാണ് ഓരോ തീര്‍ഥാടകരും മടങ്ങുന്നത്. അധികനേരെ കാത്തുനില്‍ക്കാതെ ഭക്തര്‍ക്കെല്ലാം...
- Advertisment -

Most Popular

- Advertisement -