Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsകെട്ടിട നിർമാണ...

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു : 60% വരെ ഇളവ്

തിരുവനന്തപുരം : കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറച്ചു .60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്.81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 

151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ തിരുപന്ത മഹോത്സവം നാളെ

തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുപന്ത മഹോത്സവം ഏപ്രിൽ 6 ന് നടക്കും. യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിലാണ് മഹോത്സവം നടത്തുന്നത്. 6 -ന് രാവിലെ...

സപ്ലൈകോ : 50-ാം വാർഷികം ആഘോഷിക്കും

തിരുവനന്തപുരം : സപ്ലൈകോയുടെ 50-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ.50-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂൺ 25 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -