Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiലഹോറിൽ സ്ഫോടനം...

ലഹോറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി : പാകിസ്താനിലെ ലഹോറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാവിലെയാണ് നഗരത്തില്‍ മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങൾ വീടുകളില്‍ നിന്ന് പുറത്തേക്കോടി. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. ലഹോറിൽ ഇന്ത്യക്കെതിരെ സൈനിക പടയൊരുക്കം നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .

അതേസമയം ,ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു.ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ്‌ പാക്ക് സൈനികർ കൊല്ലപ്പെട്ടത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ന്യൂന മർദ്ദം : ശക്തമായ മഴയ്ക്ക് ഇന്നും  സാധ്യത

തിരുവനന്തപുരം :  മധ്യ- വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ...

നീറ്റ് ക്രമക്കേട് : എൻടിഎയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്‍ടിഎക്ക് നോട്ടീസ് അയച്ചു.പരീക്ഷാ നടത്തിപ്പിൽ ഒരു ശതമാനം അനാസ്ഥയുണ്ടെങ്കിലും അത് അംഗീകരിക്കണമെന്ന് സുപ്രീം കോടതി ഇന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് പറഞ്ഞു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍...
- Advertisment -

Most Popular

- Advertisement -