ശബരിമല : ശബരിമലയിൽ വൻ ഭക്തജന തിരക്ക്.തിക്കിലും തിരക്കിലും തീർഥാടകർ വലയുകയാണ്.ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധികം നീളുകയാണ്. മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നു. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു.തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇന്ന് ദര്‍ശനം ഉച്ചയ്ക്ക് രണ്ടു മണിവരെ നീട്ടി.
ഇത്രയും തിരക്ക് അപ്രതീക്ഷിതവും അപകടരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു .കേന്ദ്രസേന ഇന്നു വരുമെന്നും സ്പോട്ട് ബുക്കിങ്ങിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുവാൻ ശ്രമിക്കുമെന്നും കെ. ജയകുമാർ പറഞ്ഞു






