Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsതീവ്ര വോട്ടര്‍...

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം : ബിഎല്‍ഒയെ ആദരിച്ചു

പത്തനംതിട്ട : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമിന്റെ ജോലി 100 ശതമാനം പൂര്‍ത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎല്‍ഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പഴവങ്ങാടിയിലെ വീട്ടിലെത്തി ആദരിച്ചു. 775 വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോം വിതരണം, ശേഖരണം, ഡിജിറ്റലൈസേഷന്‍ എന്നിവയാണ് ജയശ്രീ പൂര്‍ത്തിയാക്കിയത്.

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പര്‍ അങ്കണവാടി ടീച്ചറാണ്. 2018 ല്‍ അങ്കണവാടി ജീവനക്കാരുടെ ആധാര്‍ ലിങ്ക് ചെയുന്ന പ്രക്രിയ ജില്ലയില്‍ ആദ്യമായി പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടത്തിന്റെ ആദരവും മികച്ച അങ്കണവാടി പ്രവര്‍ത്തകയ്ക്കുള്ള പഞ്ചായത്ത്തല പുരസ്‌കാരവും ജയശ്രീ നേടിയിട്ടുണ്ട്.

വി എസ് സുരേഷാണ് ഭര്‍ത്താവ്. ശ്രീലക്ഷ്മി, സൂര്യ ശ്രീ, സൂരജ് എന്നിവര്‍ മക്കളും. ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ ശ്രീലത, റാന്നി തഹസില്‍ദാര്‍ ആവിസ് കുമരമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗ്ലാദേശിൽ വീണ്ടും കലാപം : ഷെയ്ഖ് ഹസീനയുടെ വീടിന് തീയിട്ടു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു.കലാപകാരികൾ രാജ്യസ്ഥാപകനും ബംഗ്ളാദേശിന്റെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും ഷെയ്ഖ് ഹസീനയുടെ വസതിയായ സുധ സദനും തീയിട്ടു നശിപ്പിച്ചു.ഹസീനയുടെ പാർട്ടിയിലെ...

സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു

ആലപ്പുഴ : പ്രശസ്ത സിനിമാ സംവിധായകൻ രാമാട്ട് യു.വേണുഗോപൻ (67) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ,ചൂണ്ട, സ്വർണം,ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.10 വര്‍ഷത്തോളം...
- Advertisment -

Most Popular

- Advertisement -