കണ്ണൂർ : കണ്ണൂർ ഡിവൈഎഫ്ഐ പ്രവർത്തകൻ അലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ .തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ 10 പ്രതികളാണുള്ളത്. വിചാരണ വേളയിൽ മൂന്നാം പ്രതി അജേഷ് മരിച്ചു. 2005 ഒക്ടോബർ 3നാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്.