Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsറോഡിന്റെ ദുരവസ്ഥ:...

റോഡിന്റെ ദുരവസ്ഥ: കോൺഗ്രസ് കമ്മിറ്റി പെരിങ്ങരയിൽ വാഴ നട്ടു പ്രതിഷേധിച്ചു

തിരുവല്ല : പെരിങ്ങര ജംഗ്ഷനിൽ നിന്നും കാരയ്ക്കൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ക്യഷ്ണപാദം റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച്  പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു. റോഡിൽ രൂപപ്പെട്ട ആഴമേറിയ കുഴികളിൽ മഴവെള്ളം കെട്ടി കിടന്ന് കുഴികൾ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.

ഇരുചക്ര വാഹന യാത്രക്കാർ  കുഴിയിൽ വീണ്  പരുക്കേൽക്കുന്നത് നിരന്തര കാഴ്ചയാണ്. കഴിഞ്ഞ  ദിവസം കോളേജിലേക്ക് പോയ പെൺകുട്ടി കുഴിയിൽ വീണ് സാരമായ പരുക്കേറ്റ്  ചികിത്സയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാസി, രാധാകൃഷ്ണൻ, ജിജി ചാക്കോ, മനു കേശവ്, മനോജ് കളരിക്കൽ, ഗോപൻ, പ്രസാദ്, ഏബ്രഹാം മന്ത്രയിൽ, റോയ്, ഷൈജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടത് വായന: മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ : സമൂഹത്തിന്റെ പുരോഗതിക്ക് അടിസ്ഥാനപരമായി വേണ്ടത് വായനയാണെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ചെറിയനാട് പഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉപകേന്ദ്രവും നവീകരിച്ച വായനശാലയും ഉദ്ഘാടനം ചെയ്ത്...

തദ്ദേശതിരഞ്ഞെടുപ്പ് : ജില്ലയിൽ 10,62,815 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

പത്തനംതിട്ട : തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10,62,815 വോട്ടര്‍മാര്‍ നാളെ സമ്മതിദാനവകാശം വിനിയോഗിക്കും. സ്ത്രീകള്‍ 5,71,974, പുരുഷന്‍മാര്‍ 4,90,838, ട്രാന്‍സ്‌ജെന്‍ഡര്‍ മൂന്ന് എന്നിങ്ങനെയാണ് കണക്ക്. നഗരസഭ, ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് ആകെ 3,549...
- Advertisment -

Most Popular

- Advertisement -