Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiലഹരിക്കെതിരെ റോൾ...

ലഹരിക്കെതിരെ റോൾ മോഡലുകൾ സൃഷ്ടിക്കപ്പെടണം : ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത

കൊച്ചി: വിദ്യാർത്ഥികൾക്കും  യുവതലമുറയ്ക്കും വേണ്ടി റോൾ മോഡലുകളെ സൃഷ്ടിക്കാൻ സമൂഹത്തിന് കഴിയണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. വിദ്യാഭ്യാസത്തിനൊപ്പം നല്ല ആരോഗ്യശീലത്തിൽ വളരാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലങ്കരസഭയുടെ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

മദ്യ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. തൃപ്പൂണിത്തുറ എക്സൈസ് സിവിൽ ഓഫീസർ രജിത എം ആർ ബോധവൽക്കരണ ക്ലാസ് എടുത്തു.

മുളന്തുരുത്തി എസ് എച്ച് ഒ മനീഷ് പൗലോസ്, ഫാ. ഡോ. കുറിയാക്കോസ് തണ്ണിക്കോട്ട്, ഫാ. ഡോ. തോമസ് ചകിരിയിൽ,  അലക്സ് മണ്ണപ്പുറത്ത്, ഫാ. അഡ്വ. കുറിയാക്കോസ് ജോർജ്, ഫാ. സുബിൻ ആൻഡ്രൂസ്, കുമാരി ഹൃദ്യ എൽസ ജോൺ, മാത്യു ജി മനോജ്, എബിൻ മത്തായി, എൽദോസ് പി ജി, ജോയ് മെങ്കോട്, സ്കൂൾ പ്രിൻസിപ്പൽ  തോംസൺ ഡി കോത്തോ എന്നിവർ പ്രസംഗിച്ചു. ഡോ. റോബിൻ പി മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈക്കോയിൽ അരിക്കും പഞ്ചസാരക്കും വില കൂട്ടി

തിരുവനന്തപുരം : സപ്ലൈക്കോയിൽ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ അരിക്കും പഞ്ചസാരക്കും തുവരപരിപ്പിനും വില കൂട്ടി.കുറുവ അരിയുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി....

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി റോബർട്ട് വാദ്ര

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വീണ്ടും സൂചന നൽകി പ്രിയയങ്കാ ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര.അമേഠിയിൽ നിന്നുൾപ്പെടെ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ പിന്തുണ അറിയിച്ചുകൊണ്ട് വിളിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞു.ഒരു വാർത്ത ഏജൻസിക്ക്...
- Advertisment -

Most Popular

- Advertisement -