അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഇന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് ഇന്ന് പങ്കെടുക്കും. 3.30 ന് ചേരുന്ന ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി.എസ്. നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഡോ. മോഹൻ ഭഗവതിൻ്റെ സന്ദർശനം പ്രമാണിച്ച് കോഴഞ്ചേരി ആറന്മുള അയിരൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകളിൽ ഉച്ചയ്ക്ക് 12 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴഞ്ചേരി, അയിരൂർ, ചെറുകോൽ പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഉച്ചയ്ക്ക് ശേഷം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെറുകോൽപ്പുഴയിൽ ഇന്ന് രാവിലെ 10 ന് കുടുംബ ജ്ഞാന സംഗമം, 1. 15 ന് സംഗീത സദസ്, 6 ന് ഭജന, 7.30 ന് ശ്രീനാരായണ ധർമം എന്ന വിഷയത്തിൽ ശിവഗിരിമഠംമഠാധിപതി സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം എന്നിവ നടക്കും.