പത്തനംതിട്ട : റബ്ബർ ബോർഡിൻ്റെ ജിയോ മാപ്പിംഗ് ഫീൽഡ് എക്സിക്യൂട്ടീവുകളുടെ ട്രയിനിംഗ് ആരംഭിച്ചു. ഇലന്തൂർ റബ്ബർ ഉദ്പാദക സംഘത്തിൻ്റെ നേതൃത്വത്തിൽ ഇടപ്പരിയാരം നളന്ദ മന്ദിറിൽ നടന്ന ട്രയിനിംഗ് ജില്ലാ കോർഡിനേറ്റർ ആര്യ പി .എസ്.ഉദ്ഘാടനം ചെയ്തു.ആർ.പി.എസ്.പ്രസിഡൻ്റ് കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഡേറ്റാ വാലിഡേറ്റർ ഇന്ദു എസ്.പരിശീലനത്തിന് നേതൃത്വം നൽകി.ശ്രീകലാ റെജി,സുരേഷ് എം.വി.,രഞ്ജിനി എസ്.കുമാർ,ഡെയ്സി ലാലു,രാജി വർഗീസ്,ശാന്തി കെ.എസ്.,പ്രിയാ ഷിബു എന്നിവർ പ്രസംഗിച്ചു.
യൂറോപ്യൻ യൂണിയൻ ഡിഫോറസ്ട്രേഷൻ റഗുലേഷൻ (ഇ.യു.ഡി.ആർ)നയം പാലിച്ച് റബ്ബറിൻ്റേയും,റബ്ബർ ഉദ്പന്നങ്ങളുടേയും കയറ്റുമതിയുമായി ബന്ധപ്പെട്ട് ട്രേസബിലിറ്റി സിസ്റ്റം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ റബ്ബർ വളരുന്ന പ്രദേശങ്ങൾ ഇപ്പോൾ ജിയോ മാപ്പ് ചെയ്യുന്നത്. യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ഉറപ്പാക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനും റബ്ബർ തോട്ടം വനഭൂമിയല്ല എന്ന് വ്യക്തമാക്കുക ഇതിൻ്റെ ഒരു ലക്ഷ്യമാണ്. ഉടമസ്ഥാവകാശം,തോട്ടത്തിൻ്റെ വിസ്തൃതി,അതിര് തുടങ്ങിയ വിവരങ്ങൾ കർഷകർ നൽകണം. ഈ സർവ്വേയിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ തുടർന്ന് റബ്ബർ ബോഡിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കൂ.അതിനാൽ എല്ലാ റബ്ബർ കർഷകരും സവ്വേയും ആയി സഹകരിയ്ക്കണം എന്ന് ഇ.യു.ഡി.ആർ.ജില്ലാ കോർഡിനേറ്റർ ആര്യ അറിയിച്ചു.