Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഅടൂര്‍, പന്തളം...

അടൂര്‍, പന്തളം ഡിപ്പോകളില്‍ നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും :ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : അടൂര്‍, പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി സര്‍വീസുകളുടെ ഫീസിബിലിറ്റി ബോധ്യപ്പെട്ട് സാധ്യമാക്കാവുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രിയുടെ നിയമസഭാ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

നിര്‍ത്തിവെച്ച പന്തളം പെരുമണ്‍ സര്‍വീസിനെ അടൂര്‍ ഡിപ്പോയുമായി ബന്ധപ്പെടുത്തി ക്രമീകരിച്ച് പുനരാരംഭിക്കും .പുതിയ സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ ലഭ്യത അനുസരിച്ച് നിലവില്‍ നിര്‍ത്തിവെച്ചിട്ടുള്ള മണിപ്പാല്‍ റീ ഷെഡ്യൂള്‍ പുനരാരംഭിക്കും. അടൂര്‍ ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവിടങ്ങളിലെ ഡ്രൈവര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്ന കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാമെന്നും ഗതാഗത വകുപ്പ് മന്ത്രി ഉറപ്പു നല്‍കി.

കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി. പ്രദീപ്കുമാര്‍ , സോണല്‍ ഓഫീസര്‍ റോയ് ജേക്കബ്, ഡി.ടി.ഒ കെ.കെ. സുരേഷ് കുമാര്‍, ഏ.റ്റി.ഒ വി. രാജേഷ്, പി. ശ്രീജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്തെ ലഹരി വ്യാപനം : ഇടപെട്ട് ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപ്പിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. നിലവിലെ സാഹചര്യം വിശദീകരിക്കാൻ ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാരുടെ യോഗം ഇന്ന്...

ബാർ കോഴ : വിവാദ ശബ്ദരേഖ തള്ളി സംഘടന

തിരുവനന്തപുരം : മദ്യനയത്തിൽ ഇളവ് അനുവദിക്കാൻ സർക്കാരിനു കോഴ നൽകാൻ പിരിവ് നൽകണമെന്ന വിവാദ ശബ്ദരേഖ തള്ളി കേരള ഹോട്ടൽസ് അസോസിയേഷൻ. പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുളള ലോൺ തുകയാണെന്ന് ഫെഡറേഷൻ...
- Advertisment -

Most Popular

- Advertisement -