മോസ്കോ : യുക്രൈൻ യുദ്ധത്തെ ചൊല്ലി പാശ്ചാത്യ രാജ്യങ്ങളുമായി ഇടഞ്ഞു നിൽക്കുന്ന സമയത്ത് പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ.ആണവ എന്‍ജിനുള്ള ‘ബുറെവെസ്‌നിക്’ ക്രൂസ് മിസൈല്‍ റഷ്യന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ അറിയിച്ചു.14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈൽ 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷിയുള്ളതാണ്.ഒക്ടോബർ 21നായിരുന്നു മിസൈലിന്റെ പരീക്ഷണം നടത്തിയത്.യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറായില്ലെങ്കിൽ ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ യുക്രെയ്നു കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു .






