Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsഎസ് ജയശങ്കർ...

എസ് ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി

ബീജിംഗ് : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബീജിംഗിൽ കൂടിക്കാഴ്ച നടത്തി.ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത് .2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

ഇന്ന് രാവിലെ ബീജിംഗിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സന്ദർശിച്ചുവെന്നും പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകൾ അറിയിച്ചുവെന്നും ജയശങ്കർ എക്സിൽ കുറിച്ചു. ഉഭയകക്ഷി ബന്ധത്തിലെ സമീപകാല പുരോഗതിയെക്കുറിച്ച് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ധരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ ബീജിം​ഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ  ദേവസ്വം ബോർഡും സർക്കാരും

പത്തനംതിട്ട : ഇക്കുറി മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തയ്യാറെടുക്കുന്നു. പാർക്കിങ്‌, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം,  അരവണ, അന്നദാനം, കുടിവെള്ളം, ശുചിമുറികൾ തുടങ്ങി എല്ലാ മേഖലയിലും...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഛര്‍ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത് .കുട്ടിയുടെ ആരോഗ്യ...
- Advertisment -

Most Popular

- Advertisement -