Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ക്ഷേത്രക്കുളത്തിൽ...

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം : പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം ബോർഡ്

തൃശൂർ : ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിക്കാനായി  അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്ന് പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം ബോർഡ്.  ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു.

നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറാണ് റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്.

ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നൽകിയത്. സംഭവം വിവാദമായയതോടെ ജാസ്മിൻ ജാഫർ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുമ്പമൺ സ്‌കൂളിലെ അധ്യാപികയും യുവാവും അപകടത്തിൽ മരിച്ച സംഭവം: സഹപ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി

അടൂര്‍ : പട്ടാഴി മുക്കിൽ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന്  സഹപ്രവര്‍ത്തകരുടെ മൊഴി.തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍...

ആലപ്പുഴ ഗണ്മാൻമാരുടെ മർദ്ദനം : പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ.പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന...
- Advertisment -

Most Popular

- Advertisement -