Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : വെള്ളിയാഴ്ച 96,853 പേർ ദർശനം നടത്തി : സ്‌പോട്ട് ബുക്കിങ് 22000 കടന്നു

ശബരിമല : മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു നട അടയ്ക്കാൻ ആറുനാൾ ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി.

വെർച്വൽ ക്യൂ വഴി 70000 ബുക്കിങ്ങാണ് അനുവദിച്ചത്. പുൽമേട് വഴി 3852 പേരും എത്തി. വ്യാഴാഴ്ച (ഡിസംബർ 19), 96,007 ഭക്തരാണ് ശബരിമല ദർശനത്തിനെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്‌പോട്ട് ബുക്കിങ് 22000 കടക്കുന്നത്. 22,121 പേരാണ് വ്യാഴാഴ്ച സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത്.

ഭക്തജനത്തിരക്കേറുമ്പോഴും അധിക നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്താതെ സുഗമദർശനം സാധ്യമാക്കാൻ കഴിയുന്നുണ്ട്. മണ്ഡലപൂജയ്ക്കു ശേഷം ഡിസംബർ 26ന് വൈകിട്ടാണ് നട അടയ്ക്കുന്നത്. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഡിഎമ്മിൻ്റെ മരണം : ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി

കണ്ണൂർ : എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട...

പി പി മുകുന്ദൻ സേവാ പുരസ്ക്കാരം സുരേഷ് ഗോപിക്ക്

കോഴിക്കോട് : മികച്ച സേവനപ്രവർത്തകർക്കുള്ള ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി. മുകുന്ദന്റെ പേരിലുള്ള പ്രഥമ സേവാ പുരസ്കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ...
- Advertisment -

Most Popular

- Advertisement -