Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണം...

ശബരിമല സ്വർണം മോഷണം:  കോൺഗ്രസിന്റെ നേതൃത്വത്തിൽ  വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : ശബരിമല സ്വർണം മോഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം. ശബരിമലയുടെ ആചാരപരമായ പാരമ്പര്യവും ഭക്തജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കണമെന്നതും ദേവസ്വം ബോർഡിന്റെ സ്വത്തുവകകൾ മോഷ്ടിച്ചവരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ആരംഭിക്കുന്ന ഈ ജാഥകൾ മുഖേന സർക്കാർ ശബരിമലയിലെ സംഭവങ്ങളോട് സ്വീകരിച്ച നിലപാട് ചോദ്യം ചെയ്യുക എന്നതുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇന്ന് പാലക്കാട്, കാസർകോട്, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിൽ നിന്നായിരിക്കും ജാഥകൾക്ക് തുടക്കമാകുന്നത്.

നാളെ മൂവാറ്റുപുഴയിൽ നിന്നും നാലാമത്തെ ജാഥ ആരംഭിക്കും. വെള്ളിയാഴ്ച എല്ലാ നാല് ജാഥകളും ചെങ്ങന്നൂരിൽ സംഗമിച്ച് ശക്തമായ പ്രക്ഷോഭമായി മാറും. തുടർന്ന് ഒക്ടോബർ 18ന് പന്തളത്ത് നടക്കുന്ന സമാപന യോഗത്തോടെ വിശ്വാസ സംരക്ഷണ ജാഥകൾ സമാപിക്കും.

പാലക്കാട്  കൊടിക്കുന്നിൽ സുരേഷ് എം പി,  കാസർകോടിൽ കെ. മുരളീധരൻ എംപി, തിരുവനന്തപുരം  യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, മൂവാറ്റുപുഴയിൽ ബെന്നി ബഹ്നാൻ എംപി എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നൽകുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ള മുതിർന്ന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജാഥകൾക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : സ്ഥാനാർഥികളുടെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും  സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് പരിശോധിച്ച് വേണം വരണാധികാരികൾ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം...

കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ബസിനുള്ളിലെ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദ്ദേശത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി .പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട്...
- Advertisment -

Most Popular

- Advertisement -