കൊച്ചി : ശബരിമല സ്വർണ്ണ കൊള്ള കേസ് ആന്വേഷിക്കുന്ന എസ്ഐടിയുടെ സംഘം വിപുലീകരിക്കും.ഇതിനുള്ള അനുമതി ഹൈക്കോടതി നൽകി .അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, എസ്‌ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി അഞ്ചിന് അവസാനിക്കുകയാണ്.






