Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്...

ശബരിമല മകരവിളക്ക് : തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ മദ്യനിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജനുവരി 12 മുതല്‍ 22 വരെ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.

വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ചുവടെ –

പന്തളം, ജനുവരി 12, രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ.

കുളനട, 12, രാവിലെ ഏട്ടുമുതല്‍ വൈകിട്ട് ഏഴുവരെ.

കിടങ്ങന്നൂര്‍,12,രാവിലെ 10.30 മുതല്‍ രാത്രി ഒമ്പത് വരെ.

ആറന്മുള, മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതല്‍ രാത്രി 10വരെ.

കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ.

ചെറുകോല്‍, അയിരൂര്‍, 12,13. 12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 13 ന് രാവിലെ ഏഴുവരെ.

റാന്നി, 13, വെളുപ്പിന് 12 മുതല്‍ രാവിലെ 10 വരെ.

വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.

റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ.

റാന്നി -പെരുനാട് , 21,22, 21 ന് രാവിലെ നാലു മുതല്‍ 22 ന് രാവിലെ ആറു വരെ എന്നിങ്ങനെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശ്ശൂർ : ആലത്തൂർ എംപി കെ. രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂർക്കരയിലുള്ള...

ശബരിമല മകരവിളക്ക്: കാനനപാതയിലൂടെയുള്ള തീർത്ഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ഭക്തജനതിരക്ക് കണക്കിലെടുത്ത് എരുമേലിയില്‍ നിന്നും കാനനപാതയിലൂടെ വരുന്നവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എരുമേലി കാനനപാത (കോയിക്കല്‍കാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13-ന് ഉച്ചക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള...
- Advertisment -

Most Popular

- Advertisement -