ശബരിമല: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 12, 13, 14 തീയതികളിൽ ശബരിമല സന്നിധാനത്ത് റൂം ബുക്ക് ചെയ്തു താമസിക്കാൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർക്ക് നാളെ (11) മുതൽ ഓൺലൈനായി റൂം ബുക്ക് ചെയ്യാം. WWW.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക് ചെയ്യേണ്ടത്.
ഇന്ന് (രാത്രി 7 വരെ) ശബരിമലയിൽ ദർശനത്തിനെത്തിയത് 51,010 അയ്യപ്പഭക്തർ. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ 9 ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്.






