Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം:...

ശബരിമല തീര്‍ഥാടനം: മിൽമയിൽ നിന്ന്  നെയ്യ് വാങ്ങാൻ  ദേവസ്വം ബോർഡ് തീരുമാനം

തിരുവനന്തപുരം : ശബരിമലയിൽ പ്രസാദം തയ്യാറാക്കുന്നതിനുൾപ്പെടെ മിൽമയിൽനിന്ന് രണ്ടുലക്ഷം ലിറ്റർ നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണയായി. വരുന്ന തീർഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വഴിപാട് സാധനങ്ങൾക്ക് മിക്കതിനും കരാറായി. ഗുണനിലവാരം ഉറപ്പാക്കാനാണ് മിൽമയിൽനിന്ന് നെയ്യ് വാങ്ങുന്നതെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എസ്. അജികുമാറും പറഞ്ഞു.

കുറഞ്ഞവിലയ്ക്ക് കരാർ നൽകുന്ന സ്ഥാപനത്തിൽനിന്നാണ് നെയ്യ് വാങ്ങിയിരുന്നത്. വിലയിൽ ഓരോ വർഷവും ഏറ്റക്കുറച്ചിലുണ്ടാകും. ടെൻഡറാകുമ്പോൾ കുറഞ്ഞ വിലമാത്രമാണ് മാനദണ്ഡം. നിരക്കിൽ അന്തിമധാരണയായിട്ടില്ല. അപ്പം, അരവണ എന്നിവയ്ക്കായി 40 ലക്ഷം കിലോ ശർക്കരയാണ് വാങ്ങുന്നത്. അരവണ വിതരണത്തിന് രണ്ടുകോടിയോളം കാൻ വാങ്ങാനും ധാരണയായി. സന്നിധാനത്ത് അരവണ പ്ലാന്റിന്റെ ശേഷികൂട്ടി നവീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി നേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത:കണ്ണൂരിൽ യെലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത.കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്. മലയോര...

ചാലക്കുടിയിൽ പെയിന്റ് കടയിൽ വൻ തീപിടിത്തം

തൃശ്ശൂർ : ചാലക്കുടി നോർത്ത് ജംഗ്ഷനിൽ പെയിന്റ് കടയിൽ വൻ തീപിടിത്തം. ഊക്കൻസ് പെയ്ന്റ് ആൻഡ് ഹാർഡ്‌വെയർ കടയ്ക്കാണു തീപിടിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം...
- Advertisment -

Most Popular

- Advertisement -