Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ

ശബരിമല : ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് ദേവസ്വം ബോർഡ് മൂന്ന് കേന്ദ്രങ്ങളിൽ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർകാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക.

പുല്ല്‌മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. നിലവിൽ ദിനം പ്രതി 70,000 പേർക്കാണ് വെർച്ച്വൽ ക്യൂ ബുക്കിങ് നൽകുന്നത്. കൂടാതെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും. നിലവിൽ ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തർ എത്തുമ്പോൾ ആധാർ കാർഡ് അല്ലെങ്കിൽ ആധാർകാർഡിന്റെ കോപ്പി, വെർച്ച്വൽ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ ഫോണിൽ അതിന്റെ പി.ഡി.എഫ് എന്നിവ കരുതണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 03-10-2024 Karunya Plus KN-541

1st Prize Rs.8,000,000/- PO 376453 (KOZHIKKODE) Consolation Prize Rs.8,000/- PN 376453 PP 376453 PR 376453 PS 376453 PT 376453 PU 376453 PV 376453 PW 376453 PX 376453...

ന്യൂക്ലിയർ മെഡിസിൻ മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി

തിരുവല്ല : ന്യൂക്ലിയർ മെഡിസിൻ മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി. ദൈനംദിന ചികിത്സയിൽ ന്യൂക്ലിയർ മെഡിസിന്റെ പ്രയോഗം എന്ന വിഷയത്തെ അധികരിച്ച് ടി എം എം ആശുപത്രിയിൽ തുടർ...
- Advertisment -

Most Popular

- Advertisement -