Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsകാനനപാതയിൽ കുടുങ്ങിയ...

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

ശബരിമല : ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ അറിയിപ്പിനെത്തുടർന്നാണ് 8 മണിക്ക് സന്നിധാനത്തു നിന്ന് ഫയർ ആൻ്റ് റെസ്ക്യൂ, ദേശീയ ദുരന്ത നിവാരണ സേന, ദേവസ്വം ബോർഡ് ജീവനക്കാർ അടങ്ങിയ സ്ട്രച്ചർ സർവ്വീസ് ടീം രക്ഷാ പ്രവർത്തനത്തിന് പുറപ്പെട്ടത്. ചെന്നൈ സ്വദേശികളായ ലീലാവതി, ആൻ്റണി, പെരിയസ്വാമി മധുരൈ സ്വദേശി ലിംഗം എന്നിവരാണ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം രാത്രിയിൽ കാനനപാതയിൽ കുടുങ്ങിയത്. രാത്രി 11 മണിയോടെ സ്ട്രറ്റ്ചർ സർവീസ് ടീം ഇവരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ച് ചികിൽസ ലഭ്യമാക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പതിനാല് വയസുകാരനെ  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിലായി. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് അറസ്റ്റിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് 14 കാരൻ ഏറെ...

Kerala Lottery Result : 04/05/2024 Karunya KR 652

1st Prize Rs.80,00,000/- KB 904183 (GURUVAYOOR) Consolation Prize Rs.8,000/- KA 904183 KC 904183 KD 904183 KE 904183 KF 904183 KG 904183 KH 904183 KJ 904183 KK 904183...
- Advertisment -

Most Popular

- Advertisement -