പത്തനംതിട്ട : ഓണം, കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (വെള്ളി) വൈകിട്ട് 5 ന് തുറക്കും. നാളെ നട തുറന്ന ശേഷം സന്നിധാനത്ത് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തന്ത്രിമാരായ കണ്ഠര് രാജീവര് കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ നേതൃത്വം നൽകും.
ഉത്രാടദിനമായ 14 ന് മേൽശാന്തി പി.എൻ. മഹേഷ്, തിരുവോണ ദിനമായ 15 ന് ദേവസ്വം ഉദ്യോഗസ്ഥർ,16 ന് പൊലീസ് എന്നിവരുടെ വകയായാണ് ഓണസദ്യകൾ നടത്തുന്നത്. ഉച്ചയ്ക്കു് ദർശനത്തിന് എത്തുന്ന ഭക്തർക്ക് സദ്യ നൽകും. കളഭാഭിഷേകം, ഉദയാസ്തമയ പൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവയാണ് ഓണം, കന്നിമാസ പൂജകളുടെ ഭാഗമായി ശബരിമലയിൽ നടക്കുന്നത്. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.