Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsമീനമാസ പൂജകൾക്കായി...

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട:  മീനമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറന്നു. മീനം ഒന്നാം തീയതിയായ മാർച്ച് 15-ന് മാസപൂജകൾ തുടങ്ങും. 19-ന് രാത്രി 10-നാണ് അഞ്ചുദിവസത്തെ പൂജകൾ അവസാനിക്കുക. കളഭാഭിഷേകം, പടിപൂജ, സഹസ്രകലശം തുടങ്ങിയവ ഈ ദിവസങ്ങളിലുണ്ടാകും.

മീനമാസപൂജകൾ പൂർത്തിയാക്കി നട അടച്ചശേഷം മൂന്നാം ദിവസമായ 22-ന് വൈകീട്ട് അഞ്ചിന് 10 ദിവസത്തെ ഉത്സവത്തിന് നട വീണ്ടും തുറക്കും. ഉത്സവത്തിന് 23-ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റും. ഏപ്രിൽ ഒന്നിനാണ് പമ്പയിൽ ആറാട്ട്. സന്നിധാനത്തുനിന്ന് അന്ന് ഉച്ചയ്ക്ക് ആറാട്ടിനായി ആനപ്പുറത്ത് അയ്യപ്പൻ എഴുന്നള്ളും. ആറാട്ടിനുശേഷം എഴുന്നള്ളത്ത് സന്നിധാനത്ത് തിരികെയെത്തിയ ശേഷം രാത്രി 10-ന് നടയടയ്ക്കും.

വിഷു ഉത്സവത്തിനായി ഏപ്രിൽ 10-ന് വൈകീട്ട് അഞ്ചിന് തുറക്കും. 15-നാണ് വിഷുക്കണി ദർശനം. ഏപ്രിൽ 18-ന് രാത്രി 10-ന് നടയടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ  www.sabarimalaonline.org എന്ന വെബ്സൈറ്റിൽ ബുക്കു ചെയ്യേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മിന്റോറാ സംഘടിപ്പിച്ചു

തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് 'മിന്റോറാ' സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിപാടി സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. ഡോ. നെൽസൺ...

ഡോ.തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 18 -ാം ഓർമ്മപ്പെരുന്നാൾ 22-ന്

കോട്ടയം : മലങ്കരസഭയുടെ ബോംബെ, അമേരിക്ക, യുകെ - യൂറോപ്പ് ഭദ്രാസനങ്ങളുടെ പ്രഥമ മെത്രാപ്പോലീത്തായും, ചരിത്ര പണ്ഡിതനുമായിരുന്ന ഡോ തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 18ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22-ന് ആചരിക്കും. അദ്ദേഹം...
- Advertisment -

Most Popular

- Advertisement -