Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല നട ...

ശബരിമല നട  തുറന്നു: സന്നിധാനത്ത്  ശക്തമായ മഴ തുടരുന്നു

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി  കണ്ഠര് രാജീവര്,  കണ്ഠര്  ബ്രഹ്മദത്തൻ  എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം  തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.

നാളെ രാവിലെ അഞ്ചുമണിക്ക്  നട  തുറന്ന് പതിവ് പൂജകൾ നടക്കും. ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ, വൈകിട്ട്  ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും. മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും.

അതേസമയം ഇന്ന് ഉച്ച  മുതൽ  അതിശക്തമായ മഴയാണ്  ശബരിമല സന്നിധാനത്ത്  പെയ്യുന്നത്.  കനത്ത   മഴയിലും ആയിരങ്ങളാണ്  ഭഗവാനെ  കണ്ട് തൊഴാൻ എത്തിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം : വൈദ്യുതി വകുപ്പ് 5 ലക്ഷം രൂപ ധനസഹായം നൽകും

കൊല്ലം : കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിൻ്റെ...

Kerala Lottery Results : 23-12-2024 Win Win W-801

1st Prize Rs.7,500,000/- (75 Lakhs) WW 283251 (KATTAPPANA) Consolation Prize Rs.8,000/- WN 283251 WO 283251 WP 283251 WR 283251 WS 283251 WT 283251 WU 283251 WV 283251 WX...
- Advertisment -

Most Popular

- Advertisement -