Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട തുറന്നു: ആയിരങ്ങൾ അയ്യപ്പനെ ദർശിച്ചു

ശബരിമല : ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നി പകർന്നു. മഴയെ അവഗണിച്ചും ആയിരങ്ങളാണ് അയ്യപ്പനെ വണങ്ങാൻ കാത്തുനിന്നത്. പതിവ് പൂജകൾ വ്യാഴാഴ്ച രാവിലെ 5 ന് തുടങ്ങും.

ദിവസവും കളഭാഭിഷേകം, 25 കലശം അഭിഷേകം, പടിപൂജ, ഉദയാസ്തമയ പൂജ എന്നിവ ഉണ്ടാകും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19നു രാത്രി 10 മണിക്കു നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ  ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം  വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ...

സ്കൂൾ വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകിയ മയക്കുമരുന്ന് മാഫിയ തലവൻ തിരുവല്ലയിൽ പിടിയിൽ

തിരുവല്ല :  സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്ന മയക്കുമരുന്ന് മാഫിയ തലവൻ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ( 39)...
- Advertisment -

Most Popular

- Advertisement -