Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട സെപ്റ്റംബർ 3 -ന് തുറക്കും

ശബരിമല: ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന്  ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബർ 4  ന് രാവിലെ അഞ്ചുമണിക്ക്  ദർശനത്തിനായി നടതുറക്കും. ഉത്രാടം, തിരുവോണം ,അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും.

ഉത്രാട സദ്യ മേൽശാന്തിയുടെ വകയായും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വകയുമാണ് ഓണസദ്യ നടത്തുക. പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 7-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം

ഇടുക്കി : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം.ഇടുക്കി പന്നിയാർകുട്ടി പുതിയപാലത്തിനും പള്ളിക്കും ഇടയ്‌ക്കുള്ള ഭാഗത്തുവച്ചാണ് അപകടം. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50)...

എൻ.ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താൽക്കാലിക ചുമതല

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യമറിയിച്ചത്. ഫോൺ സംഭാഷണം ചോർന്ന് വിവാദമായതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -