ശബരിമല : തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക.നാളെ ഉഷപൂജയ്ക്കു ശേഷം ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടക്കും.22 ന് രാത്രി 10 ന് നട അടയ്ക്കും.
അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു 22 ന് ഉച്ചയ്ക്ക് 11.50ന് ശബരിമല ദര്‍ശനം നടത്തും. 22ന് തീർത്ഥാടകർക്ക് നിയന്ത്രണമുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയിൽ സുരക്ഷാ പരിശോധന നടത്തി .