Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്‌കൂള്‍ വാഹനങ്ങളുടെ...

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി

ആലപ്പുഴ:  ആലപ്പുഴ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അമ്പലപ്പുഴയിലെ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. 32 വാഹനങ്ങള്‍ പരിശോധനയ്ക്കായെത്തി. ഇതില്‍ 22 വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി.

വിദ്യവാഹന്‍ ആപ്പ് അപ്ലോഡ് ചെയ്യാത്തതും മറ്റ് ചെറിയ അപാതകള്‍ ഉള്ളതുമായ ഏഴ് വാഹനങ്ങള്‍ ടെസ്റ്റ് പാസ്സായില്ല. ഇവയുടെ അപാകം തീര്‍ത്ത് അടുത്ത ദിവസം ഫിറ്റ്‌നെസ്സിന് ഹാജരാകാന്‍ നിര്‍ദേശിച്ചു. പാസ്സായ വാഹനങ്ങള്‍ക്ക് മുന്‍പിലത്തെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സില്‍ മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ചു നല്‍കിയിട്ടുണ്ടെന്ന് ആര്‍.ടി.ഒ. എ.കെ.ദിലു അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആസിഡ് ആക്രമണം: യുവാവ് മരിച്ചു

കോട്ടയം:ആസിഡ് ആക്രമണത്തെ തുടർന്ന് ചകിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത്(30) ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.ആക്രമണം നടത്തിയ സുമിത്തിന്റെ രണ്ടു സുഹൃത്തുക്കളെ നേരത്തെ...

ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു : പിന്നാലെ ഭർത്താവും കിണറ്റിൽ ചാടി

കോട്ടയം: ഏറ്റുമാനൂർ കണപ്പുരയിൽ ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു.  കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് തള്ളിയിട്ടത്. ശിവരാജ് ഭാര്യ ബിനുവിനെ വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഭാര്യ കിണറ്റിൽ വീണത്തിന് പിന്നാലെ...
- Advertisment -

Most Popular

- Advertisement -