Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiസെയ്ഫ് അലി...

സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ്

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്ന് മുംബൈ പോലീസ്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നത്. ഹൗസ് കീപ്പിം​ഗ് ഏജൻസിയിലാണ് ഇയാൾ‌ ജോലി ചെയ്തിരുന്നത്.ഇയാളുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് അറിയിച്ചു.

മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ സെയ്ഫിന്റെ വീട്ടിൽ കയറിയതെന്ന് പോലീസ് അറിയിച്ചു.ഇയാൾ നേരത്തെ ശുചീകരണ ജോലികൾക്കായി സെയ്ഫിന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും വിവരമുണ്ട് .ഇന്നലെ ഛത്തീസ്​ഗഡിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴുത്തിലും കൈയിലും നട്ടെല്ലിലും മുറിവേേറ്റ നടൻ ശസ്ത്രക്രിയകൾക്ക് ശേഷം ഐസിയുവിൽ കഴിയുകയാണ്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗ്ലാദേശിൽ വീണ്ടും കലാപം : ഷെയ്ഖ് ഹസീനയുടെ വീടിന് തീയിട്ടു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു.കലാപകാരികൾ രാജ്യസ്ഥാപകനും ബംഗ്ളാദേശിന്റെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും ഷെയ്ഖ് ഹസീനയുടെ വസതിയായ സുധ സദനും തീയിട്ടു നശിപ്പിച്ചു.ഹസീനയുടെ പാർട്ടിയിലെ...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശമുള്ള  ലെവല്‍ ക്രോസ്  നമ്പര്‍ 122 ( ടെംപിള്‍ ഗേറ്റ്)) നവംബര്‍ 12 രാവിലെ എട്ടു മുതല്‍ നവംബര്‍ 16 ന്  വൈകിട്ട് ആറ് വരെ...
- Advertisment -

Most Popular

- Advertisement -