Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകാപ്പാ കേസ്...

കാപ്പാ കേസ് പ്രതി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: സുഹൃത്തിൻ്റെ ചരമവാർഷിക ദിനാചരണത്തിൽ പങ്കെടുത്ത ശേഷം കാപ്പാ കേസ് പ്രതി ആത്മഹത്യ ചെയ്തു. പത്തനംതിട്ട തട്ട മാമൂട് സ്വദേശി ഉണ്ണി (25) ആണ് വീടിന് സമീപമുള്ള പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത അജയൻ്റ ചരമവാർഷികത്തിൽ പങ്കെടുക്കാനായാണ് ഉണ്ണി കൊട്ടരക്കരയിലെ ജോലി സ്ഥലത്തു നിന്നും നാട്ടിലെത്തിയത്. ഇരുവരും അടുത്ത സുഹ്യത്തുക്കളായിരുന്നു.

കാപ്പാ കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഉണ്ണി എന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇന്നലെയായിരുന്നു അജയൻ്റ മരണാനന്തര ചടങ്ങുകൾ. ഇന്ന് (ഞായർ ) പുലർച്ചെയാണ് ഉണ്ണിയുടെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ഉത്സവക്കാഴ്ചയൊരുക്കി കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഉത്സവഛായയിലാക്കി. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണു...

കാലവര്‍ഷം: വൈദ്യുതി അതിവേഗം പുന:സ്ഥാപിക്കുന്നതിന് താലൂക്ക് തല സംഘം രൂപീകരിച്ചു

ആലപ്പുഴ: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കെ.എസ്.ഇ.ബി.യെ സഹായിക്കുന്നതിന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി. റവന്യൂ, ഫയര്‍ ഫോഴ്‌സ്, പി.ഡബ്ല്യൂ.ഡി, എല്‍.എസ്.ജി.ഡി വകുപ്പുകളെ ഉള്‍പ്പെടുത്തി  ദുരന്തനിവാരണ നിയമം 2005 പ്രകാരം താലൂക്ക്...
- Advertisment -

Most Popular

- Advertisement -