മല്ലപ്പള്ളി : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൃക്ഷത്തൈ വിതരണം നടത്തി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ എം .പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. ജി. ഹരീഷ് യൂണിയൻ ഭരണസമിതി അംഗം റ്റി. സതീഷ് കുമാർ എന്നവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ പി.കെ. ശിവൻ കുട്ടി, എ .സി . വ്യാസൻ , കരുണാകരൻ നായർ, സുദർശനകുമാർ, രവീന്ദ്രൻ നായർ, ശശിധരൻ നായർ ,വസന്തകുമാർ എന്നിവരും താലൂക്കിലെ വിവിധ കരയോഗ ഭാരവാഹികളും സന്നിഹിതരായിരുന്നു