Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ സപ്താഹ...

ചക്കുളത്തുകാവിൽ സപ്താഹ യജ്ഞം സമാപിച്ചു: മണിരഥ സമർപ്പണം നടന്നു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടു നോയമ്പ് മഹോത്സത്തോടനുബന്ധിച്ച് നടന്നുവന്ന സപ്താഹ യജ്ഞ്ഞം സമാപിച്ചു. ചക്കുളത്തമ്മ ഭക്തനായ തോമസ് സ്റ്റിഫൻ വഴിപാടായി നൽകിയ മണിരഥ സമർപ്പണം നടന്നു. ശില്പസൗന്ദര്യത്തോടെ അതിമനോഹരമായി പണികഴിപ്പിച്ച ഈരഥം ഏട്ടുകൈകളൊടു കൂടിയ ആയുധധാരിയായ ആദിപരാശക്തി ദുർഗ്ഗാദേവിയുടെ പഞ്ചലോഹ വിഗ്രഹമാണ് മണി രഥത്തിൽ പ്രതിഷ്ടിച്ചിട്ടുള്ളത്.

ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം വഹിച്ചു. മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ചക്കുളത്തമ്മ മാത്യു സമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ  27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർഥാടനം : ഏറ്റുമാനൂരിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും- മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന...

ശബരിമല : ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി ; 33.33 ശതമാനം വർധന

ശബരിമല : 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച്...
- Advertisment -

Most Popular

- Advertisement -