Tuesday, February 17, 2026
No menu items!

subscribe-youtube-channel

HomeNewsവയോജനങ്ങൾക്കായി സംസ്ഥാനത്തെ...

വയോജനങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘സായംപ്രഭാ സേന’: മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്തെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും എല്ലാ ജില്ലകളിലും ‘സായംപ്രഭാ സേന’ എന്ന പേരിൽ ദ്രുതകർമ്മസേന (Rapid Response Team) രൂപീകരിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വയോജനങ്ങളുടെ സുരക്ഷ, ക്ഷേമം, സമൂഹത്തിലേക്കുള്ള പുനഃസംയോജനം എന്നിവ ഉറപ്പാക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ‘സായംപ്രഭാ സേന’യെ കർമ്മരംഗത്തിറക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് വിവിധ ജില്ലകളിൽ ഈ കർമ്മസേനയ്ക്ക് നേതൃത്വം വഹിക്കാൻ പോകുന്നവർക്കുള്ള പരിശീലന പരിപാടിയും സായംപ്രഭ ഹോമുകളിലേയും വൃദ്ധസദനങ്ങളിലെയും വയോജനപ്രതിഭകൾ പങ്കെടുക്കുന്ന ‘സായംപ്രഭാ ഫെസ്റ്റ് 2026’ എന്ന പേരിൽ വയോജന സാംസ്‌കാരികോത്സവവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18, 19 തീയതികളിലായാണ് സായംപ്രഭാ സേന പരിശീലന പരിപാടിയും സായംപ്രഭാ ഫെസ്റ്റും നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

രളത്തിൽ വയോജന ക്ഷേമ മേഖല കൂടുതൽ കരുതലോടെയും ഊർജ്ജസ്വലതയോടെയും മുന്നോട്ട് കൊണ്ടുപോകാൻ സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് .വിദേശത്തേക്ക് പോകുന്ന യുവാക്കളുടെ വർധനവിനെ തുടർന്ന് ഒറ്റപ്പെട്ട വയോജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഗണിച്ച്, അവർക്കു മാനസിക പിന്തുണ നൽകുന്ന ‘സല്ലാപം’ പദ്ധതി ആരംഭിച്ചു. കൂടാതെ, ആരും സംരക്ഷിക്കാനില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങളെ പരിപാലിക്കുന്ന എൻജിഒകൾക്ക് സഹായം നൽകുന്ന ‘വയോസാന്ത്വനം’ പദ്ധതി രണ്ട് ജില്ലകളിൽ നടപ്പിലാക്കി. സർക്കാർ വൃദ്ധസദനങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ‘സെക്കൻഡ് ഇന്നിംഗ്സ് ഹോം’ പദ്ധതി സംസ്ഥാനത്തെ എല്ലാ സർക്കാർ വൃദ്ധസദനങ്ങളിലേക്കും വ്യാപിപ്പിച്ചു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പകൽവീടുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 15 പകൽവീടുകൾ മാതൃകാ സായംപ്രഭാ ഹോമുകളായി ഉയർത്തി. പോഷകാഹാരം, വിനോദ-പ്രവർത്തനങ്ങൾ, സ്വയംതൊഴിൽ പരിശീലനം, ആരോഗ്യപരിപാലനം എന്നിവ ഉൾപ്പെടുത്തി, ഫെസിലിറ്റേറ്റർ, കുക്ക്, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയ ജീവനക്കാരെയും നിയമികച്ചതായും മന്ത്രി പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സീരിയൽ നടന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപനക്കാരൻ മരിച്ചു

കോട്ടയം : സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപനക്കാരൻ മരിച്ചു.തമിഴ്നാട് സ്വദേശിയായ തങ്കരാജ് (70) ആണ് മരിച്ചത് .ഡിസംബർ 24 ന് രാത്രി എംസി റോഡിൽ നാട്ടകം കോളജ്...

നിർമ്മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം : നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.സംഘടനാ ഭാരവാഹികൾക്കെതിരെയുള്ള സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി...
- Advertisment -

Most Popular

- Advertisement -