മുംബൈ : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു.81 വയസ്സായിരുന്നു .ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം പുണെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് . സംസ്കാരം ഇന്നു വൈകുന്നേരം 3.30 ന് നവി പേട്ടിൽ നടക്കും.
വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ചിരുന്ന സുരേഷ് കൽമാഡി 1974 ൽ വിരമിച്ച ശേഷം പൊതുരംഗത്തേക്ക് കടന്നു. നരസിംഹറാവു സർക്കാരിൽ കേന്ദ്ര റയിൽവേ സഹമന്ത്രിയായി പ്രവർത്തിച്ചു .ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായും ഏറെക്കാലം സേവനമനുഷ്ഠിച്ചു. കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2011 ഏപ്രിലിൽ കൽമാഡിയെ അറസ്റ്റ് ചെയ്തിരുന്നു .






