ന്യൂഡൽഹി : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു .ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടറുമാണ്.ദക്ഷിണ-മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും ഗോർ പ്രവർത്തിക്കും.താരിഫ് ഭീഷണിയെ തുടർന്നു ഇന്ത്യ–യുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ് തന്റെ അടുത്ത സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിക്കുന്നത് .






