പത്തനംതിട്ട : ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും വിശദമായ വാദം. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് എസ്ഐടി.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും അറസ്റ്റ് നടപടികൾ ചട്ടവിരുദ്ധമാണെന്നുമാണ് മജിസ്ട്രേറ്റ് കോടതിയിൽ രാഹുലിന്റെ അഭിഭാഷകർ വാദിച്ചത്.എന്നാൽ ബലാത്സംഗക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും പ്രതിയുടെ അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന വാദത്തിൽ കഴമ്പില്ലെന്നും കണ്ടെത്തിയാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്‍റെ ജാമ്യം തള്ളിയത്.






