തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളജ് എൻ എസ് എസ് യൂണിറ്റ് സപ്തദിന സ്പെഷ്യൽ ക്യാംമ്പ് പെരിങ്ങര പി എം വി സ്കൂളിൽ ആരംഭിച്ചു. സ്കൂളിൽ പച്ചക്കറി തോട്ടം, സാമൂഹ്യ ബോധവൽക്കരണം, സോഷ്യോ എക്കോണമി ആരോഗ്യ സർവ്വേ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.
പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ സോമൻ താമരച്ചാലിൽ ക്യാംമ്പ് ഉത്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഡോ. മാത്യൂ വർക്കി റ്റി ക്കെ അദ്ധ്യക്ഷത വഹിച്ചു.
ട്രഷറാർ തോമസ് മാത്യൂ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേർസ് ഡോ. പി.ജി വർഗീസ്, ഡോ. അനിത, ഡോ. ശ്രീലത, തിരുവല്ല നഗരസഭ കൗൺസിലർ ഡോ. റജിനോൾഡ് വർഗീസ്, എൻ എസ് എസ് ലേഡി സെക്രട്ടറി അഥീന എന്നിവർ പ്രസംഗിച്ചു.110 കുട്ടികൾ പങ്കെടുകുന്ന ക്യാംമ്പ് സെപ്റ്റംബർ 2 ന് സമാപിക്കും






