Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsNationalസൂറത്തിൽ കെട്ടിടം...

സൂറത്തിൽ കെട്ടിടം തകർന്ന് ഏഴ് മരണം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലുള്ള കെട്ടിടമാണ് തകർന്നത്. അപകടത്തിൽ 15-ലധികം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം നടന്നത്. തുടർച്ചയായി പെയ്ത മഴയിലാണ് കെട്ടിടം നിലം പൊത്തിയത്.2017 ൽ പണിത കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 30 അപ്പാർട്ട്മെന്റുകൾ ഉള്ള കെട്ടിടത്തിൽ 5 എണ്ണത്തിൽ മാത്രമെ ആൾത്താമസമുണ്ടായിരുന്നുള്ളു .ദേശീയ -സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് സൂറത്ത് പൊലീസ് കമ്മീഷണർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി

ആലപ്പുഴ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലീമ...

പുതമൺ താൽക്കാലിക പാതയിൽ വെള്ളം കയറി

പത്തനംതിട്ട: മഴ ശക്തി പ്രാപിച്ചതോടെ തോട്ടിലെ ജലനിരപ്പ് ഉയർന്ന്  റാന്നി പുതമൺ താൽക്കാലികപാതയിൽ വെള്ളം കയറി. ഈ വർഷം പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വെള്ളം കയറിയത്. വെള്ളം...
- Advertisment -

Most Popular

- Advertisement -