കോഴിക്കോട് : കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഇരുപതോളം പേർക്ക് പരുക്കേറ്റു.ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലത്തിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ധാരാളം യാത്രക്കാർ ബസിലുണ്ടായിരുന്നു.ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.