Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസുകള്‍...

കെഎസ്ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : നെയ്യാര്‍ ഡാമിന് സമീപം രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്.ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം .ആരുടേയും പരിക്ക് ഗുരുതരമല്ല .ഇന്ന് രാവിലെ 7.45 ന് നെയ്യാര്‍ ഡാമിന് സമീപം കള്ളിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറുമാണ് കൂട്ടിയിടിച്ചത് . കാല് കമ്പികള്‍ക്കിടയില്‍ കുടങ്ങിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായ വിജയകുമാറിനെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുത്തത് .പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

70-മത് നെഹ്‌റു ട്രോഫി പന്തല്‍ നിര്‍മാണം തുടങ്ങി

ആലപ്പുഴ : ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ നിര്‍മാണത്തിന് തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനും ജില്ല കളക്ടറുമായ അലക്‌സ് വര്‍ഗീസ്...

പുതുതായി നിർമിച്ചത് 8 ലക്ഷം കിലോമീറ്ററിലേറെ റോഡ്: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല: രാജ്യത്ത് 8ലക്ഷം കിലോമീറ്ററിലേറെ റോഡ് പുതുതായി നിർമിച്ചിട്ടുണ്ടെന്നും ഇതിൽ 5000 കിലോമീറ്റർ റോഡും പ്രധാനമന്ത്രിയുടെ റോഡു വികസന പദ്ധതിയിലാണെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കവിയൂർ, കുന്നന്താനം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പി...
- Advertisment -

Most Popular

- Advertisement -