കൊച്ചി : ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിൽ സീരിയൽ നടൻമാർക്കെതിരെ കേസ് .നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത് .
ഒരു ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന സീരിയലിൽ അഭിനയിക്കുന്ന നടന്മാർക്കെതിരെ അതേ സീരിയലിൽ അഭിനയിച്ച നടിയാണ് പരാതി നൽകിയത്.ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ് .പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയതിന് ശേഷമാണ് നടി ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു.